Tag: Attappady
-
നമ്മള്‍ കാണാതെ പോയ അട്ടപ്പാടിയിലെ തായ്കുല സംഘത്തിന്റെ പോരാട്ടം
മണ്ണൂക്കാരൻ, കുറുതല, വണ്ടാരി..ഈ വാക്കുകൾ മലയാളിക്ക് പരിചിതമാകണമെന്നില്ല. എന്നാൽ ഒരു ഇരുപത് കൊല്ലം മുമ്പ് വരേയും അട്ടപ്പാടിയിൽ സജീവമായി നിലനിന്നിരുന്ന, ഇപ്പോൾ നാമാവശേഷമായ ആദിവാസി സ്വയംഭരണ വ്യവസ്ഥയുടെ കാതലായ ഭാഗങ്ങളാണിവർ. ഊരിന്റെ മൊത്തത്തിലുള്ള മേൽനോട്ടം മൂപ്പൻ വഹിച്ചപ്പോൾ, മൂപ്പനെ നീതിന്യായ നിർവഹണത്തിലും ദൈനംദിനപ്രവർത്തനങ്ങളിലും ‘കുറുതല’ സഹായിച്ചു. ഖജനാവിന്റെ ചുമതലയുള്ള ആൾ ‘വണ്ടാരി’ എന്നറിയപ്പെട്ടു. ‘മണ്ണൂക്കാരൻ’ ആദ്യത്തെ വിളക്ക് വിത്തു വിതക്കുന്നത് തുടങ്ങിയുള്ള കൃഷിയുടെ മേല്‍നോട്ടം നടത്തി. പാലക്കാട് ജില്ല ആസ്ഥാനത്തു നിന്നും ഏതാണ്ട് എഴുപത് കിലോമീറ്ററോളം ദൂരെ…